ഓണത്തെകുറിച്ചുള്ള കുട്ടിക്കാലത്തെ ഓര്‍മകള്‍ എനിക്ക് ഇത്ര മധുരതരമാകാന്‍ കാരണമെന്തായിരിക്കാം? ഓണസദ്യ...ഓണക്കോടി...അല്ലെങ്കില്‍ പൂക്കളമൊരുക്കല്‍??? ഇതൊന്നുമല്ല എന്ന് എനിക്ക് ഇപ്പോള്‍ തോനുന്നു... അത് ഒരുപക്ഷെ വിവരിക്കന്‍ കഴിയാത്ത ഒരു ആഹ്ലാദം എന്നില്‍ ഉണ്ടാക്കുന്നുണ്ടാകും. പ്രകൃതി ആകെ തുടുത്തിരിക്കുന്ന സമയമായിരിക്കും അപ്പോള്‍. ചുറ്റിലും മനോഹരമായ പച്ചപ്പും.....പൂക്കളും..... അങ്ങനെ.........
പണ്ടൊക്കെ വീടിന്റ്റെ മുന്നിലുള്ള ഇടവഴി അപ്പോഴെക്കും ചെറിയ തോടായി മാറിയിട്ടുണ്ടാകും. അതില്‍ നീന്തികളിക്കുന്ന കുഞ്ഞു മത്സ്യങളും വാല്‍മാക്രികളും.... വീടിന്റ്റെ പുറകിലുള്ള പാടം നെല്‍കതിരുമായി ഇളംകാറ്റില്‍ ചാഞ്ജാടുന്നുന്ടാകും....മഴയെല്ലാം പെയ്തുകഴിഞ്ഞ് തെളിഞ്ഞ ആകാശം വീടിന്റ്റെ വരാന്തയിലിരിക്കുന്ന ഞങ്ങള്‍ കുട്ടികളെ രണ്ടുകയ്യും നീട്ടി വിളിക്കും... പൂവുകള്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞുനിന്ന് ഞങ്ങളുമായി ഒളിച്ചുകളിക്കും........
അന്നൊക്കെ ഞാനും എന്റെ ചേച്ചിയും അപ്പുറത്തെ വീട്ടിലെ ഇളയമ്മയുടെ കുട്ടികളും രാവിലെ തന്നെ പൂക്കള്‍ പറിക്കന്‍ ഇറങും. അമ്പലച്ചിറയുടെ അടുത്താണ് ആദ്യംതന്നെ പോകുക. അവിടെ നിറയെ തുമ്പപൂവുകള്‍ ഉണ്ടാകും. ഒരു വലിയ ഇല പറിച്ച് ഈര്‍ക്കില്‍ കൊണ്ടു കുത്തി കൂട്പോലെ ആക്കും. അതിലാണ് പൂവുകള്‍ ശേഖരിക്കുന്നത്. തുമ്പപൂ കൂടാതെ കാക്കപൂ, കാശിതുമ്പപൂ തുടങ്ങിയ പൂക്കള്‍ അവിടെ ഉണ്ടാകാറുണ്ട്. എത്രമാത്രമാണ് പൂക്കള്‍ അവിടെ നിന്നും കിട്ടിയിരുന്നത്..... തിരിച്ച് വീട്ടിലേക്കുമടങുമ്പോള്‍ ഞങ്ങള്‍ കുറച്ചു തുമ്പപ്പൂക്കള്‍ തോടിലുള്ള വെള്ളത്തില്‍ വെയ്ക്കും. അവ അരയന്നങളെ പോലെ തലയുയറ്ത്തിപ്പിടിച്ച് നിരനിരയായി ഒഴുകുന്ന കാഴ്ച്ച എത്ര മനോഹരമാണെന്നൊ....... നെല്‍ച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പൂക്കള്‍ ഉണ്ട്. കടും നീലനിറത്തില്‍ വശ്യമായ ഗന്ധമുള്ള നെല്ലിപൂവ്... അതിനുള്ളില്‍ പാമ്പുകള്‍ ഉണ്ടാകും എന്നു എന്റ്റെ വലിയമ്മ പേടിപ്പിച്ചിരുന്നതിനാല്‍ ചെറിയ ഭയത്തോടെയായിരിക്കും ഞങ്ങള്‍ വയലിലിറങുന്നത്. അതുമാത്രമല്ല വിളഞ്ഞുനില്‍ക്കുന്ന നെല്‍ച്ചെടികള്‍ക്കിടയില്‍ ഞങ്ങളെ കണ്ടാല്‍ അടുത്തവീട്ടിലെ വലിയമ്മ ഏതുരാഗമായിരിക്കും പാടുക എന്നു ഞങ്ങള്‍ക്കു നല്ലപോലെ അറിയുകയും ചെയ്യുമായിരുന്നു.
പൂവുകളൊക്കെ ശേഖരിച്ചുകഴിഞ്ഞാല്‍ പിന്നെ നേരെ ഇളയമ്മയുടെ വീട്ടില്‍ പോകും, അവിടെ വച്ചു എല്ലാ പൂക്കളും തരംതിരിച്ച് കൂട്ടിവെക്കും. പിന്നെയാണ് ഭാഗംവെയ്പ്പ്.... അതിന്റ്റെ അവസാനമാകുമ്പോഴെക്കും അതുവെരെ നല്ല കുട്ടികളായിരുന്ന എല്ലവരുടെയും വിധം മാറും. പിന്നെ വഴക്കയി... പൂവു കുറഞ്ഞു... ചതഞ്ഞ പൂവു തന്നു.... ഉണങിയതാണ്...... എന്നിങനെ പോകും..... “ ഈ പിള്ളേരെക്കൊണ്ട് ഞാന്‍ തോറ്റു” എന്ന ഇളയച്ഛന്റ്റെ അലര്‍ച്ച കെള്‍ക്കൊമ്പൊഴെക്കും കിട്ടിയ പൂക്കളുമായി ഞങ്ങള്‍ വീട്ടിലെക്ക് ഓടിയിട്ടുണ്ടാകും. എങിലും ഞങ്ങളുടെ പിണക്കം തീര്‍ന്നിട്ടുണ്ടാകില്ല. വീടിന്റ്റെ വരാന്തയിലിരുന്ന് അവരെ ഞങ്ങള്‍ കോക്രി കാണിക്കുകയും ചെറിയ കല്ലെടുത്ത് എറിയുകയും ചെയ്യും........
പൂക്കളമൊരുക്കാന്‍, വീട്ടിലെത്തിയാല്‍ പിന്നെ തര്‍ക്കം തുടങ്ങും.... വട്ടത്തില്‍ വേണം എന്നു ഒരാള്‍... നക്ഷത്രം പോലെ എന്ന് വേറൊരാള്‍... അവസാനം വലിയമ്മ രംഗത്തുവരും. പിന്നെ ഞങ്ങള്‍ അനുസരണയൊടെ പൂക്കളമൊരുക്കുന്നതിന്റ്റെ ഹരത്തിലും അതിന്റ്റെ ഭംഗി ആസ്വദിച്ചും..... എല്ലം കഴിഞ്ഞു നേരെ അപ്പുരത്തെ വീടുകളില്‍ ഒരുക്കിയിരിക്കുന്ന പൂക്കളം കാണാന്‍....... പക്ഷെ ഞങ്ങള്‍ക്ക് ഞങ്ങളൊരുക്കിയ പൂക്കളം തന്നെ ആയിരിക്കും ആഭാഗത്തുള്ള പൂക്കളങ്ങളേക്കള്‍ ഭംഗികൂടുതല്‍...............
പിന്നെ വര്‍ഷങള്‍ എത്ര കടന്നു പോയി..... പഠിത്തമൊക്കെ കഴിഞ്ഞ് ഒരു ജോലി അന്വേഷിച്ച് ദില്ലിയില്‍ പോയ ഞാന്‍ നീണ്ട 10 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഒരു ഓണത്തിനു നാട്ടിലെത്തിയത്. പഴയ ഓണത്തിന്റ്റെ ഓര്‍മയുമായി വന്ന എന്നെ മാര്‍ക്കെറ്റില്‍ നിന്നും വാങിയ പൂക്കളാണു എതിരേറ്റത്.... ഒരു തുമ്പച്ചെടി പോലും ഇപ്പോള്‍ നാട്ടിലൊന്നും കാണാനില്ല എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അതെ .... എനിക്കറിയാം അമ്പലച്ചിറ നവീകരിച്ചിരുന്നു..... നെല്‍ വയലുകള്‍ പുതിയ വീടുകള്‍ക്കും തെങ്ങിന്‍ത്തോട്ടങ്ങള്‍ക്കും വഴിമാറിയിരുന്നു.... പഴയ തോട് ഇപ്പോള്‍ ഒരു റോഡായി ചത്തുകിടന്നിരുന്നു......... വിളര്‍ത്ത ആകാശത്തിനു കീഴെ പൂക്കളില്ലാതെ കിടക്കുന്ന ചെടികളുടെ പഴുത്ത ഇലയില്‍നിന്നും ഇറ്റുവീഴുന്ന മഴതുള്ളികള്‍ എന്റ്റെ തന്നെ കണ്ണീരല്ല എന്ന് എനിക്ക് എങ്ങനെയാണ് പറയാന്‍ കഴിയുക.....................
സമര്‍പ്പണം: വേനലില്‍ പെയ്ത മഴതുള്ളിക്ക്.............
Friday, September 5, 2008
Thursday, September 4, 2008
തുടക്കം
ഞാനും ബൂലോഗത്തിലേക്ക് ഇതാ കാലുകുത്തിയിരിക്കുന്നു !
സുഹൃത്തുക്കളുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹം ഇപ്പോള്‍ സഫലമായി. ഞാനും ഇതാ എത്തിപ്പോയി. ഇനി ഞാനും ഇവിടെ നിങ്ങളിലൊരാളായി, നിങ്ങളുടെ കൂട്ടുകാരനായി.....
എന്റെ മനസ്സില്‍ തോന്നുന്ന ചില കൊച്ചു കഥകളും കവിതകളും, കുറിപ്പുകളുമെല്ലാം കോറിയിടാനൊരിടം. അനുഗ്രഹിക്കുക.. ആശീര്‍വദിക്കുക...
സുഹൃത്തുക്കളുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹം ഇപ്പോള്‍ സഫലമായി. ഞാനും ഇതാ എത്തിപ്പോയി. ഇനി ഞാനും ഇവിടെ നിങ്ങളിലൊരാളായി, നിങ്ങളുടെ കൂട്ടുകാരനായി.....
എന്റെ മനസ്സില്‍ തോന്നുന്ന ചില കൊച്ചു കഥകളും കവിതകളും, കുറിപ്പുകളുമെല്ലാം കോറിയിടാനൊരിടം. അനുഗ്രഹിക്കുക.. ആശീര്‍വദിക്കുക...
Subscribe to:
Comments (Atom)
